ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ നീണ്ടൂരില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷിഭവന്‍ സ്മാര്‍ട്ട് ആകുന്നതിനൊപ്പം സേവനവും കര്‍ഷകരുടെ ജീവിതവും സ്മാര്‍ട്ട് ആകണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടും. കാര്‍ഷിക മേഖലയുടെ വികസനത്തിന് സഹകരണ വകുപ്പ് മികച്ച പിന്തുണയാണ് നല്‍കുന്നത്. കാര്‍ഷികമേഖലയുടെ വളര്‍ച്ച അഖിലേന്ത്യാതലത്തില്‍ 2.1 ശതമാനം മാത്രമായിരിക്കുമ്പോള്‍ കേരളത്തില്‍ ഇത് 4.65 ശതമാനം ആണ്. നെല്ല് സംഭരിച്ച വകയില്‍ 2024 വരെ 1109 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടാനുണ്ടെന്നും മന്ത്രി പറഞ്ഞു. നീണ്ടൂര്‍ കൃഷിഭവന് സമീപമുളള ബെന്നി തോമസ് തോട്ടത്തിലിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ തുറമുഖം-ദേവസ്വം- സഹകരണം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായിരുന്നു.
കൂടല്ലൂരില്‍ സഹകരണ മേഖലയില്‍ നിര്‍മിക്കുന്ന റൈസ് മില്‍ അടുത്ത വര്‍ഷം ജനുവരിയോടെ തുറക്കുന്നതോടെ സ്വകാര്യ മില്ലുടമകള്‍ നെല്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന അവസ്ഥ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ കൂണ്‍ഗ്രാമ പദ്ധതി പ്രഖ്യാപനവും മുഖ്യപ്രഭാഷണവും നടത്തി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തോമസ് കോട്ടൂര്‍, സവിതാ ജോമോന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ശശി, പി.ഡി. ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടന്‍, സൗമ്യ വിനീഷ്, മരിയ ഗൊരേത്തി, സിനു ജോണ്‍, ലൂയി മേടയില്‍, മായ ബൈജു, പുഷ്പമ്മ തോമസ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ എന്‍.ജെ. റോസമ്മ, ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി.വി. റെജി, ഏറ്റുമാനൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ജ്യോതി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ രഞ്ജി ബാബു, കൃഷി ഓഫീസര്‍ ജോസ്‌നാമോള്‍ കുര്യന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബാബു ജോര്‍ജ്, റോബിന്‍ ജോസഫ്, എന്‍.എസ്. ഷാജി നന്ദിനിപുരം, വി.സി. മത്തായി, ജോസ് പാറേട്ട്, സനല്‍ നമ്പൂതിരി, സി.എസ്. സുരേഷ്, പി.ഡി. വിജയന്‍ നായര്‍,കൈപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് സുരേന്ദ്ര ബാബു, നീണ്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജി. രാജന്‍, കാര്‍ഷിക വികസന സമിതിയംഗം കെ.ആര്‍. സനല്‍, പാടശേഖര സമിതി പ്രതിനിധി ജോബി കുര്യന്‍, മുതിര്‍ന്ന കര്‍ഷക തൊഴിലാളി ചെല്ലപ്പന്‍ ചിറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത് മുതല്‍ വിപണി വരെ ഒരേ കുടക്കീഴില്‍ എന്ന ആശയത്തിലാണ് സ്മാര്‍ട്ട് കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത്. കൃഷിഭവന്‍ നവീകരണത്തോടൊപ്പം ട്രെയിനിംഗ് ഹാള്‍, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക്, ഫ്രണ്ട് ഓഫീസ് സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.





0 Comments