Breaking...

9/recent/ticker-posts

Header Ads Widget

എസ്. എന്‍. ഡി.പി യോഗം നേതൃത്വ സംഗമം



എസ്. എന്‍. ഡി.പി യോഗം ശാഖാ തല നേതൃത്വ സംഗമം  രാമപുരം മൈക്കിള്‍ പ്ലാസ്സാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കടുത്തുരുത്തി മീനച്ചില്‍ യൂണിയനുകളുടെ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍  യൂണിയനുകളിലെ ശാഖ ഭാരവാഹികള്‍, വനിതാ സംഘം ഭാരവാഹികള്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍, മറ്റ് പോഷക സംഘടന നേതാക്കള്‍ ഉള്‍പ്പെടെ 2200 ഓളം  പ്രതിനിധികളാണ്  പങ്കെടുത്തത്.  നേതൃസംഗമം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് എം. എന്‍. സോമന്‍ യോഗത്തില്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.  ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യൂണിയന്‍ നേതാക്കളായ സി എം  ബാബു, ഓ. എം.സുരേഷ് ഇട്ടിക്കുന്നേല്‍, പ്രസാദ് ആരിശ്ശേരി,  സജീവ് വയലാ, അനീഷ് പുല്ലുവേലി, സി.റ്റി രാജന്‍, കെ. ജി സാബു കൊടൂര്‍ എന്നിവര്‍  യോഗത്തില്‍ സംസാരിച്ചു.



Post a Comment

0 Comments