Breaking...

9/recent/ticker-posts

Header Ads Widget

ശ്രീനാരായണ ദര്‍ശന പഠന കേന്ദ്രം പ്രവര്‍ത്തന മാരംഭിച്ചു



SNDP യോഗം മാന്നാര്‍ ശാഖയുടെ നേതൃത്വത്തില്‍   ശ്രീനാരായണ ദര്‍ശന പഠന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. എസ്.എന്‍.ഡി.പി യോഗം കടുത്തുരുത്തി യൂണിയനിലെ 2485-ാം നമ്പര്‍ മാന്നാര്‍  ശാഖായോഗം പണികഴിപ്പിച്ച ശ്രീനാരായണ ദര്‍ശന പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് AD പ്രസാദ് ആരിശ്ശേരി നിര്‍വഹിച്ചു. യൂണിയന്‍ സെകട്ടറി A.Dബാബു അധ്യക്ഷനായിരുന്നു ശാഖാ പ്രസിഡന്റ് KP കേശവന്‍ യൂണിയന്‍, വൈസ് പ്രസിഡന്റ് കെ.എസ് കിഷോര്‍ കുമാര്‍, ശാഖാ സെക്രട്ടറി ബാബു ചിത്തിരഭവന്‍, വിവിധ ജനപ്രതിനിധികള്‍, ശാഖായോഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

59 ലക്ഷം രൂപ ചെലവിട്ടാണ് ശ്രീനാരായണ ദര്‍ശന പഠന കേന്ദ്രത്തിന്റെ  നിര്‍മ്മാണം നടത്തിയത്. ശാഖയിലെ 112 കുടുംബങ്ങള്‍ ചേര്‍ന്നാണ്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവില്‍ ഇവിടെ, ശാഖ ഓഫീസും പ്രാര്‍ത്ഥന ഹാളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗുരുദേവ കൃതികളെക്കറിച്ചും തത്വങ്ങളെക്കുറിച്ചുമുള്ള പഠനത്തിനായി 2011 മുതല്‍ മാന്നാര്‍ ശാഖയില്‍ ശ്രീ നാരായണ കണ്‍വന്‍ഷന്‍ നടന്നു വരുന്നു.  ശ്രീനാരായണ പഠന കേന്ദ്രത്തിലെ ആദ്യപരിപാടി ആയി 
പതിനഞ്ചാമത് ശ്രീനാരായണ കണ്‍വെന്‍ഷന്‍  വൈകിട്ട്നടന്നു.

Post a Comment

0 Comments