Breaking...

9/recent/ticker-posts

Header Ads Widget

പാണത്തൂര്‍ക്കും ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലേക്കും പുതിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആരംഭിക്കുന്നു.



കെ.എസ്.ആര്‍.ടി.സി ഡിപ്പോ  പാണത്തൂര്‍ക്കും ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലേക്കും പുതിയ  ബസുകള്‍ ആരംഭിക്കുന്നു. കുടിയേറ്റ പ്രദേശമായ പാണത്തൂര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ് വെള്ളിയാഴ്ച രാത്രിമുതല്‍ ഓടിത്തുടങ്ങുമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ അറിയിച്ചു. 

ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പുതുതായി വാങ്ങിയ 100 ബസുകളില്‍ നാലെണ്ണം പാലായ്ക്ക്  ലഭിച്ചു.  കൂടുതല്‍ ബസുകള്‍ എത്തുമ്പോള്‍ പാലായില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല് എന്നിവിടങ്ങളിലേക്ക് ചെറിയ ബസുകള്‍  സര്‍വീസ് ആരംഭിക്കും.  ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലേക്ക് ഹൈറേഞ്ച് ഭാഗത്തുനിന്ന് വരുന്ന ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ തിങ്കളാഴ്ച മുതല്‍ കട്ടപ്പന, മൂലമറ്റം ബസ്സുകള്‍ സര്‍വീസ് നീട്ടുന്നതിനും തീരുമാനമായിട്ടുണ്ട് .തിങ്കളാഴ്ച രാവിലെ പത്തിന് ആശുപത്രി അധികൃതരുടെ സാന്നിദ്ധ്യത്തില്‍ മെഡിസിറ്റിയില്‍ ബസിന് സ്വീകരണം നല്‍കുമെന്നും മാണി സി.കാപ്പന്‍ എംഎല്‍എ അറിയിച്ചു.


Post a Comment

0 Comments