ആഹ്ലാദവും ആവേശവും ഒത്തു ചേരുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുമായി സ്റ്റാര്‍വിഷന്‍ കുടുംബത്തിന്റെ ഓണാഘോഷ പരിപാടികള്‍ നടന്നു. കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ് ഹാളില്‍ ഓണപ്പൂക്കളമിട്ടുകൊണ്ടാണ് സ്റ്റാര്‍വിഷന്‍ ഓണാഘോഷത്തിന് തുടക്കമിട്ടത്. ഓണപ്പൂക്കളമൊരുക്കി ഓണപ്പാട്ടുകള്‍ പാടി ഓണക്കളികളുമായി നടന്ന ആഘോഷ പരിപാടികള്‍ ഓണസ്സദ്യ യോടെയാണ് സമാപിച്ചത്. സ്റ്റാര്‍വിഷന്റെ വിവിധ യൂണിറ്റുകള്‍ സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിച്ചത് . തുടര്‍ന്ന് വിവിധ മത്സരങ്ങള്‍ നടന്നു. കസേരകളി മുതല്‍ വടം വടംവലിവരെ ുള്ള മത്സരങ്ങള്‍ ആവേശക്കാഴ്ചയൊരുക്കി. സ്റ്റാര്‍വിഷന്‍ MD ബിനു സ്റ്റീഫന്‍, സ്റ്റാര്‍വിഷന്‍ ന്യൂസ് ചീഫ് എഡിറ്റര്‍ സജിത് C എന്നിവര്‍ ഓണസന്ദേശം നല്‍കി. വിവിധ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് സ്റ്റാര്‍വിഷന്‍ സ്റ്റാഫിന്റെ മാതാപിതാക്കള്‍ക്കും ഓണ സമ്മാനം നല്‍കി. തിരക്കുകള്‍ക്കിടയിലും കൂട്ടായ്മയുടെ കരുത്തുമായി സ്‌നേഹാംശസകളോടെ ഓണാഘോഷം അവിസ്മരണീ യമാക്കുകയായിരുന്നു സ്റ്റാര്‍വിഷന്‍ കുടുംബാംഗങ്ങള്‍.
0 Comments