ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സപ്ലൈകോ ഓണച്ചന്തകള്‍ ഒരുങ്ങി. ഏറ്റുമാനൂര്‍ പേരൂര്‍ ജംങ്ഷനിലെ സപ്ലൈകോയില്‍ ഓണച്ചന്തയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി കെ ഐ കുഞ്ഞച്ചന്‍ ആദ്യ വില്പന നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ശോഭനകുമാരി അധ്യക്ഷയായിരുന്നു . സപ്ലൈകോ ജില്ല ഡിപ്പോ മാനേജര്‍ ജി. സഗീന, ജൂനിയര്‍ മാര്‍ക്കറ്റിംങ് മാനേജര്‍ എ ബി ബിജുരാജ്, രാഷ്ട്രീയ പാര്‍ടി നേതാക്കളായ ടി.വി. ബിജോയ്, ടോമി നരിക്കുഴി, രഘു ബാലരാമപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments