Breaking...

9/recent/ticker-posts

Header Ads Widget

ഒരു ചുവടു കപ്പയില്‍ നിന്നും 100 കിലോ കപ്പക്കിഴങ്ങ്



ഒരു ചുവടു കപ്പയില്‍ നിന്നും 100 കിലോ കപ്പക്കിഴങ്ങ്. കപ്പ കൃഷിയില്‍ പ്രതീക്ഷയ്ക്ക് അപ്പുറം  വിളവെടുത്തിരിക്കുകയാണ് കൈപ്പുഴ പത്താം വാര്‍ഡ് കുന്നുംപുറത്ത് വീട്ടില്‍ മാത്യു. രാവിലെ എട്ടുമണിക്ക് തന്റെ മറ്റു മൂന്ന് സഹോദരങ്ങളുടെ സഹായത്തോടെ ആരംഭിച്ച കപ്പ പറിയ്ക്കല്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. വാര്‍ഡ് മെമ്പര്‍ പി. ഡി. ബാബുവിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളും ഒത്തുചേര്‍ന്നതോടെയാണ്  മണ്ണു നീക്കി കപ്പ പുറത്ത് എത്തിച്ചത്. ആര്‍പ്പുവിളിയുടെ അകമ്പടിയോടെയാണ് അപൂര്‍വ്വ വിളവെടുപ്പ് നടന്നത്. 

മികച്ച വിളവ് കാണുവാന്‍ ഇവരുടെ നാലാങ്കല്‍ കൂട്ടുകുടുംബത്തേക്ക്  നാട്ടുകാരുടെ അഭൂത പൂര്‍വ്വമായ  ഒഴുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പല കൃഷികള്‍ നടത്തിയിട്ടുണ്ടെങ്കിലും ഈ വര്‍ഷമാണ് ആമ്പക്കാടന്‍ കപ്പ കൃഷിയില്‍ നിന്നും അപൂര്‍വ്വമായ ഈ നേട്ടം ഉണ്ടായത്. വാര്‍ഡ് മെമ്പറുടെ ഇടപെടലില്‍ കൃഷിഭവനില്‍ നിന്നും ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി. വിളവിന്റെ രഹസ്യത്തിലേക്കുള്ള വഴി ചാണകവും ചാരവും മാത്രമാണെന്നാണ് കര്‍ഷകന്‍ പറയുന്നത്. ഈ മികച്ച വിളവില്‍ ഒരു കാര്‍ഷിക അവാര്‍ഡ് പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.

Post a Comment

0 Comments