പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ സര്‍പ്പബലി അപൂര്‍വ്വമായ അനുഷ്ഠാനങ്ങളോടുകൂടി നടന്നു. ശനിയാഴ്ച ദീപാരാധനയ്ക്ക് ശേഷം തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് സര്‍പ്പബലി നടത്തിയത്. പത്മമിട്ട് വിശേഷാല്‍ പൂജകളോടെയാണ് സര്‍പ്പബലി നടത്തിയത്. സര്‍പ്പബലി പൂജയോടൊപ്പം അഷ്ടനാഗങ്ങള്‍ക്ക് നൂറുംപാലും സമര്‍പ്പിച്ചു. കാവിന്‍പുറം ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായാണ് സര്‍പ്പബലി നടത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. കാവിന്‍പുറം ക്ഷേത്രത്തില്‍ ആദ്യമായാണ് സര്‍പ്പബലി നടത്തിയത്. പരിപാടികള്‍ക്ക് ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ഭാസ്‌കരന്‍ നായര്‍ കൊടുങ്കയം, പി.എസ്. ശശിധരന്‍, സുരേഷ് ലക്ഷ്മിനിവാസ്, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ഗോപകുമാര്‍, ശിവദാസ് തുമ്പയില്‍, ബാബു പുന്നത്താനം, ജയചന്ദ്രന്‍ വരകപ്പള്ളില്‍, സി.ജി. വിജയകുമാര്‍, ആര്‍.സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
0 Comments