വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രഭാതഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം കരൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ബെന്നി മുണ്ടത്താനം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ബിന്നി ജോസഫ് അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡന്റ് രജി സുനില്‍ കൃതജ്ഞത അര്‍പ്പിച്ചു. വിവിധ സ്‌കൂളുകളിലെ പ്രഭാത ഭക്ഷണവിതരണത്തിനായി 9 ലക്ഷം രൂപയാണ് കരൂര്‍ പഞ്ചായത്ത് നീക്കിവച്ചിരിക്കുന്നത്.
0 Comments