Breaking...

9/recent/ticker-posts

Header Ads Widget

കലാ സാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനവും വഞ്ചിപ്പാട്ട് ശില്പശാലയും



രാമപുരം സബ്ജില്ല വിദ്യാരംഗം കലാ സാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനവും വഞ്ചിപ്പാട്ട് ശില്പശാലയും നടന്നു. രാമപുരത്തു വാര്യര്‍ മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രവര്‍ത്തനോദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു.  മഹാകവി രാമപുരത്തു വാര്യരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ്  ചടങ്ങുകള്‍ ആരംഭിച്ചത്. 
ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍  ജോളിമോള്‍ ഐസക് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍  ജയ്‌മോന്‍ മുടയാരത്ത്, സ്‌കൂള്‍ മാനേജര്‍ മുകേഷ് കുന്നൂര്‍ മന ,HM ഫോറം സെക്രട്ടറി രാജേഷ് NY , സാഹിത്യ വേദി കണ്‍വീനര്‍ വിനയചന്ദ്രന്‍ N, സ്‌കൂള്‍ HM രേഖ ഉണ്ണികൃഷ്ണന്‍,PTA പ്രസിഡന്റ് ബിജു കുമാര്‍ KK , HM പ്രതിനിധി മിനിമോള്‍ NR, കലാസാഹിത്യ വേദി ട്രഷറര്‍ രാധിക PR എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിശ്വനാഥ് M പിള്ളയുടെ നേതൃത്വത്തില്‍ ആറന്‍മുള പാണ്ഡവ വഞ്ചിപ്പാട്ട് കൂട്ടായ്മ ശില്പശാലയും നടത്തി. സബ്ജില്ലയിലെ അന്‍പതോളം സ്‌കൂളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ വഞ്ചിപ്പാട്ട് ശില്പശാലയില്‍പങ്കെടുത്തു.

Post a Comment

0 Comments