Breaking...

9/recent/ticker-posts

Header Ads Widget

കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനവും സാഹിത്യ സെമിനാറും



ഏറ്റുമാനൂര്‍ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി  പ്രവര്‍ത്തനോദ്ഘാടനവും സാഹിത്യ സെമിനാറും അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ്സില്‍ നടന്നു. ചലച്ചിത്ര നിരൂപകനും ദേശീയ ചലച്ചിത്ര അവാര്‍ഡ് നേതാവുമായ ഡോ. ബ്ലെയ്‌സ് ജോണി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ P ഗോപാല്‍ അധ്യക്ഷയായിരുന്നു. 

സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ആന്റണി കിഴക്കേവീട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ഷൈരാജ് വര്‍ഗീസ്, സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ്  ഷൈനി കുര്യാക്കോസ്, ഉപജില്ലാ കണ്‍വീനര്‍ ജോബി തോമസ് എന്നിവര്‍ സംസാരിച്ചു. മഞ്ഞ് : എം. ടി യുടെ നോവലിലെ ഭാവകാവ്യം' എന്ന വിഷയത്തില്‍ നടന്ന സാഹിത്യ സെമിനാറില്‍ കുട്ടികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നിരൂപകയും കഥാകാരിയുമായ ഡോ. അനിറ്റ ഷാജി മോഡറേറ്ററായിരുന്നു. ആര്‍ട്ടിസ്റ്റ് ആര്‍. എല്‍. വി. സുകുമാരന്‍ ചിത്രരചനാ ശില്പശാല നയിച്ചു. ഡോ. ബ്ലെയ്‌സ് ജോണി ചലച്ചിത്രസ്വാദന ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. നാല്‍പതിലധികം സ്‌കൂളുകളില്‍ നിന്നായി എണ്‍പതിലധികം വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.

Post a Comment

0 Comments