വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അത്തപ്പൂക്കള മത്സരവും പുഞ്ചിരി മത്സരവും ഓഗസ്റ്റ് 30ന് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. അത്തപ്പൂക്കള മത്സരം വിജയികള്‍ക്ക് ഒന്നാം സമ്മാനമായി സോമതീരം ആയുര്‍വേദ റിസോര്‍ട്ട്, തിരുവനന്തപുരം നല്കുന്ന 25001/- രൂപ, രണ്ടാം സമ്മാനം ഹോട്ടല്‍ ഗ്രാന്റ് കോര്‍ട്ട് യാര്‍ഡ് പാലാ നല്കുന്ന 15001/- രൂപ, മൂന്നാം സമ്മാനം പവിത്ര സില്‍ക്സ് പാലാ നല്കുന്ന 10001/- രൂപയും നല്‍കും.
പുഞ്ചിരി മത്സര വിജയികള്‍ക്ക് എസ്.ഡബ്ല്യൂ.എ. നല്കുന്ന ഡയമണ്ട് റിംഗ്‌സ്, വൈപ്പന ജൂവല്ലറി പാലാ നല്കുന്ന ഗോള്‍ഡ് റിംഗ്, പങ്കജ് ജൂവല്ലറി നല്കുന്ന ഗോള്‍ഡ് ലോക്കറ്റ് എന്നിവ നമ്മാനമായി ലഭിക്കും. 30 ന് രാവിലെ 10 മണിക്ക് അത്തപ്പൂക്കള മത്സരവും 4 മണിക്ക് പൂഞ്ചിരി മത്സരവും നടക്കും. തുടര്‍ന്ന് 5 മണിക്ക് സാംസ്‌കാരിക സമ്മേളനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കള്‍ക്ക് സ്വീകരണം, സമ്മാനദാനം എന്നിവ ടൗണ്‍ഹാളില്‍ നടക്കും. വിജയികള്‍ക്ക് സിനിമാതാരം അഞ്ജലി നായര്‍ സമ്മാന വിതരണം നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വക്കേറ്റ് സന്തോഷ് മണര്‍കാട്, സെക്രട്ടറി ബെന്നി മൈലാടൂര്‍, തിരുക്കൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് പി.എം അബ്ദുള്ള ഖാന്‍, ജോര്‍ജ് വലിയപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments