Breaking...

9/recent/ticker-posts

Header Ads Widget

തെക്കേടത്ത് ടി.ആര്‍ രാമന്‍പിള്ള ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം സെപ്റ്റംബര്‍ 12ന്



ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ മുന്‍ അധ്യക്ഷനും  നിയമജ്ഞനുമായിരുന്ന കടുത്തുരുത്തി തെക്കേടത്ത് ടി.ആര്‍ രാമന്‍പിള്ളയുടെ പതിനേഴാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം സെപ്റ്റംബര്‍ 12ന് കടുത്തുരുത്തിയില്‍ നടക്കും. 

കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക്  ആഭിമുഖ്യത്തില്‍  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്   3.30ന് ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLAഫോട്ടോ അനാച്ഛാദനം നടത്തും. സുപ്രീംകോടതി മുന്‍ ജഡ്ജി സിറിയക് ജോസഫ്  അനുസ്മരണ പ്രഭാഷണം നടത്തും. മുന്‍ മന്ത്രി കെ.സി ജോസഫ്,  മോന്‍സ്  ജോസഫ് എംഎല്‍എ, മുന്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി ,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്  തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ  ജെയിംസ് പുല്ലാപ്പള്ളി, എം.കെ സാംബുജി, ടോമി പ്രാലേല്‍, ജോയി മണലേല്‍, റ്റി.ആര്‍ ശ്രീകുമാര്‍ തെക്കേടത്ത്  എന്നിവര്‍പങ്കെടുത്തു.


Post a Comment

0 Comments