സെപ്റ്റംബര്‍ 14 ഗ്രന്ഥശാലാ ദിനമായി ആചരിച്ചു. വായനശാലകളില്‍ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ നടന്നു. പുസ്തക ശേഖരണം മെമ്പര്‍ഷിപ്പ് കാമ്പയിന്‍ അക്ഷര ജ്യോതി തെളിക്കല്‍ തുടങ്ങിയ പരിപാടികള്‍ ലൈബ്രറികളില്‍ നടന്നു.
കുറിച്ചിത്താനം P ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ് ലൈബ്രറിയില്‍ വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ ജോസഫ് ജോസഫ് പതാക ഉയര്‍ത്തി. ലൈബ്രറി സെക്രട്ടറി MKരാജന്‍, ലൈബ്രേറിയന്‍ Sp രാജ് മോഹന്‍, കമ്മറ്റിയംഗം sv ചന്ദ്രമ്മ തുടങ്ങിയവര്‍ ഗ്രന്ഥശാല ദിനാചരണ പരിപാടികള്‍ക്ക്നേതൃത്വം നല്‍കി.
0 Comments