Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മ അയ്യങ്കാളിയുടെ 162-ാമത് ജയന്തി ആഘോഷം സെപ്റ്റംബര്‍ 6 ശനിയാഴ്ച പാലായില്‍ നടക്കും



കേരള പുലയര്‍ മഹാസഭ മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ മഹാത്മ അയ്യങ്കാളിയുടെ 162-ാമത് ജയന്തി ആഘോഷം സെപ്റ്റംബര്‍ 6 ശനിയാഴ്ച പാലായില്‍ നടക്കും. അവിട്ടാഘോഷത്തോടനുബന്ധിച്ച്  സാംസ്‌കാരിക ഘോഷയാത്ര ശനിയാഴ്ച വൈകീട്ട് 4 ന്പാലാ കൊട്ടാരമറ്റത്തുനിന്നും ആരംഭിക്കും.  ളാലം പാലം ജംഗ്ഷനില്‍ നടക്കുന്ന അയ്യങ്കാളി അനുസ്മരണ സമ്മേളനം കേന്ദ്ര സഹ മന്ത്രി അഡ്വക്കേറ്റ് ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും
.യൂണിയന്‍ പ്രസിഡന്റ് ബിനീഷ് ഭാസ്‌കരന്‍ അധ്യക്ഷത വഹിക്കും.യൂണിയന്‍ സെക്രട്ടറി രമേശന്‍ മേക്കനാമറ്റം  സ്വാഗതം ആശംസിക്കും.യോഗത്തില്‍ പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തും.മീനച്ചില്‍ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സിന്ധുമോള്‍ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് കൊട്ടാരം സഭാ സന്ദേശം നല്‍കും. ഖജാന്‍ജി സന്തോഷ് കെ.ആര്‍ നന്ദി രേഖപ്പെടുത്തും.ഘോഷയാത്രയില്‍ 21 ശാഖകളില്‍ നിന്ന് 1500ല്‍ പരം ആളുകള്‍ പങ്കെടുക്കും.വിവിധ കലാരൂപങ്ങളും കലാപരിപാടികളും അവതരിപ്പിക്കും. പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിനീഷ് ഭാസ്‌കരന്‍, രമേശന്‍ മേക്കനാമറ്റം, മനോജ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments