വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെയും സില്‍വര്‍ സ്റ്റാര്‍ HB സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആവണി 2025 ഓണാഘോഷം സംഘടിപ്പിച്ചു. വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ആഘോഷത്തോടനുബന്ധിച്ച് കുതിര സവാരിയും, കഴുത സവാരിയും, വള്ളംകളിയും ഏര്‍പ്പെടുത്തിയിരുന്നു. ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകള്‍ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തു. വികാരി ഫാ.സ്‌കറിയ വേകത്താനം ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ പ്രായ വിഭാഗങ്ങളിലായി മിഠായി പെറുക്ക്, തവള ചാട്ടം, ഓട്ട മത്സരം ,സൂചിയില്‍ നൂല്‍ കോര്‍ക്കല്‍, നാരങ്ങാ സ്പൂണ്‍ ഓട്ടം, ചാക്കിലോട്ടം, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, കസേരകളി തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടത്തപ്പെട്ടു.ആവേശം നിറഞ്ഞ വടംവലി മത്സരവും നടന്നു. പുരുഷവിഭാഗത്തില്‍ അടുക്കം ടീം ഒന്നാം സ്ഥാനവും പെരിങ്ങളം ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ഇഞ്ചപ്പാറ ടീം ഒന്നാമതും വെള്ളി കുളം രണ്ടാമതും എത്തി. ആവേശം നിറഞ്ഞ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ പാമ്പനാര്‍ ഒന്നാം സ്ഥാനവും വാഗമണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ക്രിക്കറ്റ് മത്സരത്തില്‍ വെള്ളികുളം തീക്കോയി ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തീക്കോയി ഒന്നാം സ്ഥാനവും വെള്ളികുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഷട്ടില്‍ ടൂര്‍ണമെന്റ്, കാരംസ് ടൂര്‍ണമെന്റ് എന്നിവയും നടന്നു. മത്സരങ്ങള്‍ക്ക് ശേഷം ഓണപ്പായസം വിതരണം ചെയ്തു. മത്സര വിജയികള്‍ക്ക് ഫാ.സ്‌കറിയ വേകത്താനം സമ്മാനങ്ങള്‍ വിതരണം ചെയ്തു.ആനന്ദ് ചാലാശ്ശേരില്‍, അലന്‍ കണിയാംകണ്ടത്തില്‍, അമല്‍ ബാബു ഇഞ്ചയില്‍, ജയ്‌സണ്‍ വാഴയില്‍, ചാക്കോച്ചന്‍ കാലാപറമ്പില്‍, ബിനോയി ഇലവുങ്കല്‍, ജെസ്സി ഇഞ്ചയില്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments