Breaking...

9/recent/ticker-posts

Header Ads Widget

കോഴാ ഫാം ഫെസ്റ്റ് ഹരിതാരവം 2k25 സമാപിച്ചു.



കാര്‍ഷിക വിജ്ഞാന-വിനോദ-വിപണന പ്രദര്‍ശനവും ചര്‍ച്ചകളും മത്സരങ്ങളുമായി  കോഴാ ഫാം ഫെസ്റ്റ് -'ഹരിതാരവം 2കെ25'  സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തന്‍കാല അധ്യക്ഷന്‍ ആയിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല ജിമ്മി, കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ തോമസ് സാമുവല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ്, പി.സി കുര്യന്‍ പി.എം മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. 



 

 പ്രദര്‍ശന വിപണ സ്റ്റാളുകള്‍ ബുധനാഴ്ച കൂടി പ്രവര്‍ത്തിക്കും. കൃഷി വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോഴായിലെ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം, പ്രാദേശിക കാര്‍ഷിക പരിശീലന കേന്ദ്രം, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് പരിപാടി നടന്നത്. കാര്‍ഷികാനുബന്ധ പ്രദര്‍ശന സ്റ്റാളുകള്‍, നെല്ല്, തെങ്ങ്, പച്ചക്കറി കൃഷികളിലെ നൂതന വിഷയങ്ങളിലുള്ള സെമിനാറുകള്‍, ഭക്ഷ്യമേള, കലാസന്ധ്യ, നെല്‍കൃഷിയിലെ അനുഭവ പരിചയം, കുട്ടികര്‍ഷക സംഗമം, രുചിക്കൂട്ട് സംഗമം, ഫാം  തൊഴിലാളി ജീവനക്കാരുടെ സംഗമം, പെറ്റ് ഷോ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടന്നു. നാലുദിവസവും കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പും സൗജന്യ മണ്ണ് പരിശോധനാ സൗകര്യവും ലഭ്യമാകും. കൃഷിവകുപ്പിന്റെ അഗ്രോ ക്ലിനിക് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് പ്രത്യേക കൗണ്ടറും സജ്ജമാക്കിയിരുന്നു. സാംസ്‌കാരിക ഘോഷയാത്ര, കലാസന്ധ്യ, സൗഹൃദ സദസുകള്‍, ഫണ്‍ ഗെയിംസ്, ലക്കി ഡ്രോ, സെല്‍ഫി പോയിന്റുകള്‍, കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ക്വിസ്, നാടന്‍ പാട്ട്, ഉപന്യാസ രചന, പെന്‍സില്‍ ഡ്രോയിങ്, മഡ് ഗെയിംസ്, തുടങ്ങിയവയും മേളയുടെ ഭാഗമായി നടന്നു.

Post a Comment

0 Comments