Breaking...

9/recent/ticker-posts

Header Ads Widget

പ്രമുഖ ക്ഷീരകര്‍ഷകന്‍ ചൊളളാനിക്കല്‍ ജോസ് ജോര്‍ജ് (ഐക്കര ജോസ് 70) നിര്യാതനായി.



പ്രമുഖ ക്ഷീരകര്‍ഷകന്‍ ചൊളളാനിക്കല്‍ ജോസ് ജോര്‍ജ് (ഐക്കര ജോസ് 70) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മുത്തോലി സെന്റ് ജോര്‍ജ് പള്ളിയില്‍. 
കഴിഞ്ഞ 50 വര്‍ഷമായി ക്ഷീരകര്‍ഷകനായിരുന്ന മുത്തോലി ചൊളളാനിക്കല്‍ ജോസ് ജോര്‍ജ് (ഐക്കര ജോസ് 70) നിര്യാതനായി. 1996 ലെ കേരള സര്‍ക്കാരിന്റെ മികച്ച ക്ഷീര കര്‍ഷകനുള്ള ക്ഷീരധാര അവാര്‍ഡ് ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്ന് നിരവധി യുവാക്കള്‍ ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി മുത്തോലി ക്ഷീരോല്പാദക സംഘത്തിന്റെ പ്രസിഡന്റായിട്ട് പ്രവര്‍ത്തിച്ചു വരുകയായിരുന്നു. വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച സംഘമായി  മാറ്റിയെടുക്കുവാനും ഇദ്ദേഹത്തിന് സാധിച്ചു. ക്ഷീരകര്‍ഷകനായി  പ്രവര്‍ത്തിക്കുന്നതോടൊപ്പം ആട്, കോഴി, താറാവ്, പോത്ത് എന്നിവയുടെയും കൃഷിക്കാരനായിരുന്നു. നിരവധി പച്ചക്കറി കൃഷികളും ഇദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ ഈ പ്രദേശത്തെ ഒരു മാതൃകാ കര്‍ഷകനായിരുന്നു.   മുത്തോലി ചൊള്ളാനിക്കല്‍ പരേതനായ വര്‍ക്കിയുടെ മകനായിരുന്നു ജോസ്. ഭാര്യ: മേരിക്കുട്ടി അടുക്കം കൊച്ചൊട്ടൊന്നില്‍ കുടുംബാഗമാണ്. മക്കള്‍: ജോമി , സിജോ മരുമക്കള്‍: ഷൈജു പഴേമാക്കില്‍ കുറിച്ചിത്താനം , നിഷാ സിജോ വരളികരമലയില്‍ രാമപുരം




Post a Comment

0 Comments