Breaking...

9/recent/ticker-posts

Header Ads Widget

ഇളങ്ങുളത്ത് വാഹനാപകടത്തില്‍ യുവാവ് മരണമടഞ്ഞു.



പാലാ പൊന്‍കുന്നം റോഡിന്‍ ഇളങ്ങുളത്ത് വാഹനാപകടത്തില്‍ യുവാവ് മരണമടഞ്ഞു. എസ്എന്‍ഡിപി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയില്‍ ഉണ്ടായ അപകടത്തില്‍ ചിറക്കടവ് ഈസ്റ്റ് താവൂര്‍ തെന്നറമ്പില്‍ അനൂപ് രവി (27) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ച സ്‌കൂട്ടര്‍  ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അനൂപിനെ ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



Post a Comment

0 Comments