അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്‌കാര വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 99 ന്റെ നിറവിലെത്തിയ ഗുരുശ്രേഷ്ഠന്‍ എ.ജെ. ജോസഫ് ഏര്‍ത്തു മലയിലിനെ ആദരിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ പൊന്നാട അണിയിച്ചും പൂച്ചെണ്ടു നല്‍കിയും AJ ജോസഫിനെ ആദരിച്ചു.
സംസ്‌കാര വേദി നിയോജകമണ്ഡലം പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ്, കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റൂബി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാണിച്ചന്‍ പനക്കല്‍, ജോസഫ് തോമസ്, സംസ്‌കാര വേദി ഭാരവാഹികളായ പി.ജെ ആന്റണി, മാത്തുക്കുട്ടി ചെന്നാട്ട്,പ്രൊഫ. മാത്യു ടി തെള്ളിയില്‍, മൈക്കിള്‍ സിറിയക് എലികുളം ജയകുമാര്‍, പി.ജെ മാത്യു, ജോര്‍ജ് കുട്ടി ജേക്കബ്, ഷാജി ജോസഫ്, ബേബി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments