Breaking...

9/recent/ticker-posts

Header Ads Widget

ഭാരതീയ വേലന്‍ സൊസൈറ്റിയുടെ 51-ാം സംസ്ഥാന സമ്മേളനം പാലായില്‍ നടന്നു.



ഭാരതീയ വേലന്‍ സൊസൈറ്റിയുടെ 51-ാം സംസ്ഥാന സമ്മേളനം  പാലായില്‍ നടന്നു.  സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.  തുടര്‍ന്ന് സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം നടന്നു. പാലാ ടൗണ്‍ഹാളില്‍ പൊതുസമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു.  ബി.വി.എസ് പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.  മാണി.സി. കാപ്പന്‍ എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു. 
മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. രക്ഷാധികാരി പി.ആര്‍. ശിവരാജന്‍ , കെ.വി. ഇ.എസ്. ജനറല്‍ സെക്രട്ടറി ജോഷി പരമേശ്വരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ സംഘടനാ റിപ്പോര്‍ട്ടും , ട്രഷറര്‍ റ്റി.എന്‍. നന്ദപ്പന്‍ കണക്കും , ദേവസ്വം ട്രഷറര്‍ ഡി. സുരേഷ് ദേവസ്വം കണക്കും , ആയിക്കല്‍ ക്ഷേത്ര പുനരുദ്ധാരണ കണക്കുകള്‍ കമ്മറ്റി ട്രഷറര്‍ സി.എസ്. ശശീന്ദ്രനും അവതരിപ്പിച്ചു. തുടര്‍ന്ന് പൊതു ചര്‍ച്ചയും തെരഞ്ഞെടുപ്പും നടന്നു. വിവിധ അവകാശങ്ങള്‍ സംബന്ധിച്ച് വിഷയങ്ങളില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു.


Post a Comment

0 Comments