തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. 1930 ഡിസംബര്‍ 13ന് പാലായിലെ വിളക്കുമാടം ഗ്രാമത്തിലായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയുടെ ജനനം. ബന്ധുമിത്രാദികള്‍ പിന്നീട് കോഴിക്കോട് തിരുവമ്പാടിയിലേക്കു കുടിയേറി.
1956 ഡിസംബറില്‍ റോമിലായിരുന്നു പൗരോഹിത്യ സ്വീകരണം. 1973-ല്‍ മാനന്തവാടി രൂപത രൂപം കൊണ്ടപ്പോള്‍ 43-ാം വയസില്‍ രൂപതയുടെ പ്രഥമ മെത്രാനായി. 1995-ല്‍ താമരശേരി രൂപതയുടെ ഇടയനായി. 1996 ഡിസംബര്‍ 18ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തുദാസി സമൂഹത്തിന്റെ സ്ഥാപകനുമാണ്.





0 Comments