പാലാ സെന്റ് തോമസ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ സ്‌പെഷ്യല്‍ ക്യാമ്പിന് ഇടുക്കി മേരികുളം സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ക്യാമ്പിന്റെ ഉദ്ഘാടനവും യൂണിഫോം വിതരണവും നിര്‍വഹിച്ചു.
അന്തരിച്ച സംസ്ഥാന എന്‍എസ്എസ് നോഡല്‍ ഓഫീസര്‍ ഡോ. ഇ.എന്‍. അന്‍സറിന്റെ സ്മരണാര്‍ത്ഥം ലഹരിമുക്ത ദേശത്തിനായി യുവജന ജാഗ്രത എന്ന ആശയത്തെ ആസ്പദമാക്കിയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ട്രൈബല്‍ വില്ലേജ് സന്ദര്‍ശനം, ആന്റി പ്ലാസ്റ്റിക് ക്യാമ്പയിന്‍, ഫ്‌ലാഷ് മോബ്, തെരുവുനാടകം, പരിസര ശുചീകരണം, ബോധവല്‍ക്കരണ ക്ലാസുകള്‍, റാലികള്‍, ലഹരി വിരുദ്ധ ലഘുലേഖ വിതരണം എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളാണ് ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്നത്. സമ്മേളനത്തില്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ്, മേരികുളം സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസ് സെബാസ്റ്റ്യന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ് ഡോ. ആന്റോ മാത്യു എന്നിവര്‍സംസാരിച്ചു.





0 Comments