Breaking...

9/recent/ticker-posts

Header Ads Widget

യുവാവിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ധനസമാഹരണം നടത്തുന്നു.



കരള്‍ രോഗ ബാധിതനായ യുവാവിന്റെ കരള്‍ മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയയ്ക്കായി ധനസമാഹരണം നടത്തുന്നു. രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എ.ഡി മനോജ് ആലയ്ക്കല്‍ ന്റെ ചികിത്സയ്ക്ക് ആവശ്യമായി വരുന്ന തുക കണ്ടെത്തുന്നതിനായാണ് ധനസമാഹരണം നടത്തുന്നത്. ചികിത്സാ സഹായ ഫണ്ട് സമാഹരണത്തിനായി ഏറ്റുമാനൂരില്‍ 251 അംഗ കമ്മറ്റി രൂപീകരിച്ചു. 

മന്ത്രി വി.എന്‍ വാസവന്‍ മുഖ്യ രക്ഷാധികാരിയായും ഇ.എസ് ബിജു , ബിജു കുമ്പിക്കന്‍,  ജോയി പൂവ്വംനില്‍ക്കുന്നതില്‍,  രശ്മി ശ്യാം എന്നിവര്‍ സഹരക്ഷാധികാരികളും  കൗണ്‍സിലര്‍ പ്രിയാ സജീവു ം, ചെയര്‍ പേഴ്‌സണും, ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് മനോജ് കുമാര്‍, ഗണേഷ് ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്  രാജന്‍, ലൈബ്രറി സെക്രട്ടറി അഡ്വ രാജീവ് ചിറയില്‍, ജയിംസ് പുളിക്കന്‍ വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി എം.കെ സുഗതന്‍ എന്നിവര്‍  വൈസ് ചെയര്‍മാന്‍മാര്‍ ആയും സന്തോഷ് GG    കണ്‍വീനറുമായി 251 അംഗ  കമ്മറ്റിയെ തിരഞ്ഞെടുത്തു. കമ്മറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ ധന സമാഹരണം നടത്തും.


Post a Comment

0 Comments