കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആപ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെയും അങ്കണവാടിയുടെയും ഉദ്ഘാടനം സഹകരണ - ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. മാതൃ ശിശുക്ഷേമ പ്രവര്‍ത്തനങ്ങളിലെ അവിഭാജ്യ ഘടകമായ അങ്കണവാടികള്‍ വഴി കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ട പോഷക മൂല്യമുള്ള ആഹാരങ്ങള്‍ നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. കൂട്ടായ്മകളെ ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും സാംസ്‌കാരിക നിലയങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സെലീനാമ്മ ജോര്‍ജ്, സ്‌കറിയ വര്‍ക്കി, ശ്രുതിദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. വി.സുനില്‍, നയനാ ബിജു, കൈലാസ് നാഥ്, നളിനി രാധാകൃഷ്ണന്‍, ഗ്രാമപഞ്ചാത്തംഗം സി.ബി. പ്രമോദ്, പൗളി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ജി. റെജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എസ്. ജ്യോതിലക്ഷ്മി, കടുത്തുരുത്തി സി.ഡി.പി.ഒ. ഇ.കെ. നമിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ത്രിഗുണസെന്‍,സന്തോഷ് ചരിയംകാല എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
0 Comments