കരള്‍ രോഗബാധിതനായി എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പുന്നത്തുറ വെസ്റ്റ് ആലയ്ക്കല്‍ എ.ഡി. മനോജിന്റെ ചികിത്സയ്ക്കായി ഏറ്റുമാനൂരിലെ വ്യാപാരികളും സാമൂഹ്യ സംഘടനകളും ചേര്‍ന്ന് ചികിത്സാ സഹായധന ശേഖരണം ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായാണ് ഫണ്ട് ശേഖരണം നടക്കുന്നത്.
കരള്‍ മാറ്റിവയ്ക്കല്‍ സ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകള്‍ക്കുമായി 40 ലക്ഷം രൂപയാണ് സ്വരൂപിക്കേണ്ടി വരുന്നത്. നിര്‍ധന കുടുംബത്തിന് ചികിത്സ ചിലവ് കണ്ടെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ജീവന്‍ രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം നടത്തുന്നത്. ഏറ്റുമാനൂരിലെ വ്യാപാരി വ്യവസായി സംഘടനകളുടെയും പൗരപ്രമുഖരുടെയും മറ്റു പൊതുസംഘടനകളുടെയും സഹകരണത്തോടെയാണ് സെപ്റ്റംബര്‍ 25, 26,27 തീയതികളില്‍ ഫണ്ട് ശേഖരണം നടത്തുന്നത്. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ നിന്നും തുടക്കം കുറിച്ച ഫണ്ട് ശേഖരണം വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. എം.കെ സുഗതന്‍, സിറില്‍ നരിക്കുഴി, ജി.ജി സന്തോഷ് കുമാര്‍, സജി പിച്ചകശ്ശേരി, ചന്ദ്രബാബു, ജെയിംസ് പുളിക്കന്‍, കുഞ്ഞുമോന്‍, എന്‍.ഡി സണ്ണി , എം.വി രാധാകൃഷ്ണന്‍, ജി അനീറ്റ ബാബു, ചന്ദ്രബാബു ആലക്കല്‍, വിശാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AC.026705300011729
Bank Dhanlaxmi Bank
Branch : Ettumanoor
IFSC Code:
DLXB0000267





0 Comments