തെള്ളകം അഹല്യ ഐ ഹോസ്പിറ്റലില്‍ സര്‍ജിക്കല്‍ റെറ്റിന വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നു. സെപ്റ്റംബര്‍ ഇരുപത്തിയൊന്നാം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ സര്‍ജിക്കല്‍ റെറ്റിന വിഭാഗത്തിന്റെ ഉദ്ഘാടനം മന്ത്രി V.N വാസവന്‍ നിര്‍വഹിക്കും.
ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ അന്‍സു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. സിനിമാ താരം നിരഞ്ജന അനൂപ് മുഖ്യ അതിഥിയായിരിക്കും. തിമിരവും, സമഗ്രമായ നേത്ര ചികിത്സയും, ഡയബറ്റിക് റെറ്റിനോപ്പതി, വിട്രിയോ റെറ്റിന, ഗ്ലൂക്കോമ, കോങ്കണ്ണ് എന്നിവയ്ക്കുള്ള ചികിത്സയും, കുട്ടികളുടെ നേത്രരോഗ വിഭാഗവും അഹല്യ ഐ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേത്രരോഗ ചികിത്സാരംഗത്ത് പ്രത്യേക അംഗീകാരം നേടാന്‍ അഹല്യ ഐ ഹോസ്പിറ്റലിനു കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.





0 Comments