2 മുതല്‍ 9 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ ദേവി സങ്കല്പത്തില്‍ ഒരുക്കി അവര്‍ക്ക് വസ്ത്രം, ധനം, മാല, ആഭരണങ്ങള്‍ പലഹാരങ്ങള്‍ എന്നിവയെല്ലാം നല്‍കി ആരാധിക്കുന്ന ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. യജ്ഞാചാര്യന്‍ അഡ്വ. വി.എം. കൃഷ്ണകുമാര്‍, സഹ ആചാര്യന്മാരായ പി.എം കേശവന്‍ നമ്പൂതിരി, ഹരിനാരായണ ശര്‍മ്മ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ഒക്ടോബര്‍ 1 ന് നവാഹയജ്ഞം സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് പൂജവയ്പും, ഒക്ടോബര്‍ 2 ന് വിജയദശമി ദിനത്തില്‍ പൂജയെടുപ്പും വിദ്യാരംഭവും നടക്കും.





0 Comments