Breaking...

9/recent/ticker-posts

Header Ads Widget

എയിംസ് കേരളത്തില്‍ സ്ഥാപിക്കണമെന്ന് ജനകീയ പ്രതികരണ വേദി



എയിംസ് കേരളത്തില്‍ സ്ഥാപിക്കണമെന്ന് ജനകീയ പ്രതികരണ വേദി ആവശ്യപ്പെട്ടു. കെപിപിഎല്‍ വക ഭൂമി AlMS ന് അനുയോജ്യമാണ്. 2014 മുതല്‍ എയിംസ് സ്ഥാപിക്കാന്‍ സ്ഥലം വേണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ്. 

എന്നാല്‍ ഇതുവരെയും സംസ്ഥാന സര്‍ക്കാരിന് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സ്ഥലം നല്‍കാത്തതാണ് എയിംസ് കേരളത്തില്‍ സ്ഥാപിക്കാന്‍ കഴിയാതെ പോകുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഒരു രൂപ പോലും ചിലവഴിക്കാതെ എല്ലാവിധ സൗകര്യമുള്ള കെ.പി.പി എല്‍. വക 200 ഏക്കര്‍ ഭൂമി നല്‍കിയാല്‍ എയിംസ്  നിര്‍മ്മിക്കാന്‍ കഴിയും. ഇതിനുവേണ്ടി ശ്രമിക്കണമെന്നും ജനകീയവേദി കോര്‍ഡിനേറ്റര്‍ രാജു തെക്കേക്കാലായില്‍ പറഞ്ഞു.


Post a Comment

0 Comments