Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നം പഞ്ചായത്തില്‍ വികസന സദസ്സ് നടന്നു.



അകലക്കുന്നം പഞ്ചായത്തില്‍ വികസന സദസ്സ് നടന്നു. തദ്ദേശസ്ഥാപനങ്ങളില്‍ 2021-25 കാലയളവില്‍ നടന്ന  വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും തുടര്‍ന്ന് നടപ്പാക്കേണ്ട വികസന പദ്ധതികളെ ക്കുറിച്ചുമുള്ള  ആശയങ്ങള്‍ പങ്കുവച്ചു കൊണ്ട് സംഘടിപ്പിക്കുന്ന വികസന സദസ്സുകളില്‍ ആദ്യത്തേതാണ് അകലക്കുന്നം പഞ്ചായത്തില്‍ നടന്നത്. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന വികസന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു. 
 2021-25 വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ പ്രകാശനം ചെയ്തു. കാര്‍ഷിക മേഖലയ്ക്ക് അകലക്കുന്നം പഞ്ചായത്ത് നല്‍കുന്ന പ്രാധാന്യം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതി പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മുഖ്യപ്രഭാഷണം നടത്തി. ഹരിത കര്‍മസേനാംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങള്‍, 2024-25 വര്‍ഷം തൊഴിലുറപ്പില്‍ 100 ദിനം പൂര്‍ത്തിയാക്കിയവര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീലത ജയന്‍, ജേക്കബ് തോമസ് താന്നിക്കല്‍, ജാന്‍സി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന ,ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരന്‍ നായര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി ആന്റണി, ജോര്‍ജ് തോമസ്, കെ.കെ. രഘു, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി. മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. റിസോഴ്സ് പേഴ്സണ്‍ എസ്.കെ. ശ്രീനാഥ്  സംസ്ഥാന സര്‍ക്കാരിന്റെ വികസന റിപ്പോര്‍ട്ടും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് പഞ്ചായത്തുതല വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും   അവതരിപ്പിച്ചു.വിവിധ വിഷയങ്ങളിലുള്ള  വികസന കാഴ്ചപ്പാടുകളും ആവശ്യങ്ങളും പൊതുജനങ്ങള്‍ വികസന സദസ്സില്‍ ഉന്നയിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ്, ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒക്ടോബര്‍ 20 വരെ വിവിധ ദിവസങ്ങളില്‍ നടക്കും.


Post a Comment

0 Comments