Breaking...

9/recent/ticker-posts

Header Ads Widget

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പാലാ ഏരിയ സമ്മേളനം



അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പാലാ ഏരിയ സമ്മേളനം സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തിലെ എ.വി റസല്‍ നഗറില്‍ നടന്നു. ജില്ലാ സെക്രട്ടറി അഡ്വ. ഷിജ അനില്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് തങ്കമണി ശശി അധ്യക്ഷയായിരുന്നു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം മുതിര്‍ന്ന പ്രതിനിധി സരസമ്മ ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. 


തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സിജി പ്രസാദ് രക്തസാക്ഷി പ്രമേയവും സ്‌നേഹ സജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജിസ് ജോസഫ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി മാലിനി അരവിന്ദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കമ്മിറ്റിയംഗം രമ മോഹനന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ബിന്ദു അജി സംസാരിച്ചു. തങ്കമണി ശശി, ജിസ് ജോസഫ്, ജോസിന്‍ ബിനോ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി മാലിനി അരവിന്ദ് (പ്രസിഡന്റ്), തങ്കമണി ശശി (സെക്രട്ടറി), ആര്യ മനോജ് (ട്രഷറര്‍). എന്നിവരെ തെരഞ്ഞെടുത്തു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കായി ശൗചാലയങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും അവയെ സംരക്ഷിക്കാനും നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

Post a Comment

0 Comments