ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പാലാ മേഖല കുടുംബ സംഗമം ഇടപ്പാടി മോണ്‍സ്റ്റര്‍ പവലിയനില്‍ നടന്നു. മേഖല പ്രസിഡന്റ് സൂരജ് എംആര്‍ പതാക ഉയര്‍ത്തി . ജനറല്‍ കണ്‍വീനര്‍ സന്തോഷ് സാരംഗ് സ്വാഗതം ആശംസിച്ചു. മാണി സി കാപ്പന്‍ എം എല്‍ എ , പാലാ ഡിവൈഎസ്പി കെ സദന്‍, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, akpa സംസ്ഥാന വൈസ് പ്രസിഡണ്ട് ജയ്‌സണ്‍ ഞൊങ്ങിണിയില്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ഷാജി തോമസ്, ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ്, ജില്ലാ ട്രഷറര്‍ ബിനീഷ് ജി പോള്‍, KR സൂരജ് , സുജിത് നാദം എന്നിവര്‍ സംസാരിച്ചു. AKPA ആദ്യകാല പ്രവര്‍ത്തകരെയും മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. സ്‌നേഹവിരുന്നും akpa കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ജോയ്‌സ് വള്ളിച്ചിറയുടെ നേതൃത്വത്തില്‍ ഗാനമേളയും തുടര്‍ന്ന് മേഖല സെക്രട്ടറി ജോമി മരങ്ങാട്ടുപിള്ളിയുടെ നേതൃത്വത്തില്‍ കൂപ്പണ്‍ നറുക്കെടുപ്പും സമ്മാന ദാനവും നടത്തി.


.jpg)


0 Comments