പാലാ ളാലം അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി സംഗീതകലോത്സവം സെപ്റ്റം. 22 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22ന് വൈകിട്ട് 7-ന് നവരാത്രി മണ്ഡപത്തില്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം ഇടച്ചോറ്റി സരസ്വതിദേവി ക്ഷേത്രം കാര്യദര്‍ശി സരസ്വതി തീര്‍ത്ഥപാദ സ്വാമികള്‍ നിര്‍വ്വഹിക്കും. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പുത്തൂര്‍ പരമേശ്വരന്‍ നായര്‍ അദ്ധ്യക്ഷനാകും. കണ്‍വീനര്‍ അഡ്വ.രാജേഷ് പല്ലാട്ട്, ക്ഷേത്രം ഭാരവാഹികളായ ശ്രീകുമാര്‍ കളരിക്കല്‍, എന്‍.കെ.ശിവന്‍കുട്ടി, നാരായണന്‍കുട്ടി അരുണ്‍ നിവാസ്, സബ് ഗ്രൂപ്പ് ഓഫീസര്‍ പ്രത്യുഷ് എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് കാര്‍ത്തിക് ആര്‍.ശ്രീഭദ്രയുടെ സംഗീത സദസ്. നവരാത്രി മണ്ഡപത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരുവാതിരകളി, വയലിന്‍ കച്ചേരി, ഭക്തിഗാനസുധ, വീണക്കച്ചേരി, നൃത്തരാവ്, പുല്ലാങ്കുഴല്‍ കച്ചേരി, ഓട്ടന്‍തുള്ളല്‍, സംഗീതാര്‍ച്ചന, സംഗീതസമന്വയം, സോപാനസംഗീതം എന്നിവ അരങ്ങേറും. 29 ന് വൈകിട്ട് പൂജവെയ്പ്, വിജയദശമി ദിവസമായ ഒക്ടോ. രണ്ടിന് രാവിലെ പൂജയെടുപ്പ്, 8.30 മുതല്‍ അമ്പലപ്പുഴ ശ്രീരാമകൃഷ്ണ ശേഷാദ്രി ആചാര്യനായി 'ലിപി സരസ്വതി വിദ്യാരംഭം'.11 മുതല്‍ നവരാത്രി മണ്ഡപത്തില്‍ മുണ്ടാങ്കല്‍ വിശ്വബ്രഹ്‌മ കലാസമിതി അവതരിപ്പിക്കുന്ന ഭക്തിഗാനതരംഗിണി തുടര്‍ന്ന് പ്രസാദമൂട്ട് എന്നിവ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ പരമേശ്വരന്‍നായര്‍ പുത്തൂര്‍, നാരായണന്‍കുട്ടി അരുണ്‍ നിവാസ്, ശ്രീകുമാര്‍ കളരിക്കല്‍, എന്‍.കെ. ശിവന്‍കുട്ടി, ടി.എന്‍.രാജന്‍ എന്നിവര്‍ പങ്കെടുത്തു.


.jpg)


0 Comments