Breaking...

9/recent/ticker-posts

Header Ads Widget

രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും കെട്ടിടത്തിന്റെ തൂണിലുമിടിച്ചു



കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ  ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും കെട്ടിടത്തിന്റെ തൂണിലുമിടിച്ചു. കോട്ടയം- എറണാകുളം റോഡില്‍, കുറുപ്പന്തറ  മാര്‍ക്കറ്റിന് സമീപം  ചൊവ്വാഴ്ച വെളുപ്പിന് 3 മണിയോടെയായിരുന്നു അപകടം.  

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ്, നിയന്ത്രണം വിട്ട് വട്ടം കറങ്ങി വൈദ്യുതി പോസ്റ്റിലും, സമീപ കെട്ടിടത്തിന്റെ തൂണിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രോഗിയും നേഴ്‌സും  ഡ്രൈവറും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. രോഗിയെ  മറ്റൊരു ആംബുലന്‍ലില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കടുത്തുരുത്തി പോലീസ്  അപകട സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ തുടര്‍ന്ന് മൂന്ന് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. ഇതേ തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങി.


Post a Comment

0 Comments