യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേമ്പര്‍ രാമപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ മാര്‍ ആഗസ്തിനോസ് കോളേജിന്റെയും, എക്സ് സര്‍വ്വീസ് മെന്‍ അസോസിയേഷന്‍, മറ്റ് സാംസ്‌കാരിക സംഘടന എന്നിവയുടെ സഹകരണത്തോടെ അരങ്ങ് 2025 ഓണാഘോഷ പരിപാടി സെപ്റ്റംബര്‍ 28ന് രാമപുരത്ത് നടക്കും.
അരങ്ങ് 2025 ലോഗോ പ്രകാശനം മേജര്‍ രാമസ്വാമി പരമേശ്വരന്‍ പരം വീര്‍ചക്ര സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ മകന്‍ എന്‍ രാജേന്ദ്രന്‍ നിര്‍വഹിച്ചു. യുഎംസി പ്രസിഡന്റ് ബിനോയി ഉടുപുഴ, സെക്രട്ടറി വിജയന്‍ വീനസ് , ഖജാന്‍ജി മുരളി കാവേരി, കേണല്‍ കെഎന്‍വി ആചാരി, പി.കെ വ്യാസന്‍ അമനകര , എപ്പച്ചന്‍ ഉഴുന്നാലില്‍, ജെയിംസ് കണിയാരകം, ഷാജി ആറ്റുപുറം, മാര്‍ അഗസിനോസ് കോളേജ് പ്രതിനിധികള്‍ എക്‌സ് സര്‍വീസ് മെന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വിളംബര ഘോഷയാത്ര ,ടൂവീലര്‍ ഫാന്‍സി ഡ്രസ്സ്, അത്തപ്പൂക്കള മത്സരം കലാ സന്ധ്യ ഫുഡ് ഫെസ്റ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.രാമപുരം അമ്പലം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര റോസറി ഗ്രാമത്തില്‍ എത്തിച്ചേരുന്നതോടെ അരങ്ങ് 2025 ന് തുടക്കമാകുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ മനോജ് പണിക്കര്‍ അറിയിച്ചു.
0 Comments