Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ഡിവിഷനില്‍ 7.3 കോടിയുടെ വികസനം



ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന്‍ മെമ്പര്‍ എന്ന നിലയില്‍  7കോടി 30 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി  ജില്ലാ പഞ്ചായത്തംഗം  ഡോക്ടര്‍ റോസമ്മ സോണി പറഞ്ഞു. തനിക്ക് ലഭിച്ച ഫണ്ടില്‍ അഞ്ചരക്കോടിയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായും ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന്‍ മെമ്പര്‍ പറഞ്ഞു.  അതിരമ്പുഴ ഡിവിഷനില്‍  നടന്നു വരുന്ന 1 കോടി 80 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 31-ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്നും ഡോ റോസമ്മ സോണി പറഞ്ഞു.  മാന്നാനം സെന്റ്‌റ് എഫ്രേം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 25 -ലക്ഷത്തിന്റെ ടോയ്‌ലറ്റ് സമുച്ചയം സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച 3 മണിക്ക് ഉദ്ഘാടനം ചെയ്യും..

മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും വേണ്ടി 32- ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ടോയ്‌ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 6 തിങ്കള്‍ 4 മണിക്ക്  ഫ്രാന്‍സിസ് ജോര്‍ജ് എം.പി. നിര്‍വ്വഹിക്കുo. ആര്‍പ്പൂക്കര, അയ്മനം, അതിരമ്പുഴ, നീണ്ടൂര്‍ പഞ്ചായത്തുകളില്‍  15- ലക്ഷം രൂപയുടെ മിനി ഹൈമാസ്റ്റ് ലൈറ്റ് ഒക്ടോബര്‍ 4-ന് ഉദ്ഘാടനം ചെയ്യും. മുടിയൂര്‍കരയില്‍ 7 ലക്ഷം ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 7-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌റ് ഹേമലത പ്രേംസാഗര്‍ നിര്‍വ്വഹിക്കും. അതിരമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശ ങ്ങളില്‍ മാലിന്യ നിക്ഷേപം തടയാന്‍ വേണ്ടി 15 കേന്ദ്രങ്ങളില്‍ 10 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച 1 സി.സി.ടി.വി. ക്യാമറകള്‍ ഒക്ടോബര്‍ 9-ന് ഉദ്ഘാടനം ചെയ്യും. അതിരമ്പുഴ പഞ്ചായ ത്തിലെ വനിതാ സംരഭകര്‍ക്കായി ഡിവിഷന്‍ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ ഒക്ടോബര്‍ 10-ന് അതിരമ്പുഴയിലെ വനിതാ സംരംഭകര്‍ക്ക് കൈമാറും.  കൂടാതെ അതിരമ്പുഴ ഡിവിഷനില്‍ വിവിധ പഞ്ചായത്തുകളില്‍ സ്ട്രീറ്റ്ലൈന്‍ വലിക്കാന്‍ 15 ലക്ഷം അടക്കം 86 ലക്ഷംരൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഒക്ടോബര്‍ 31-ന് മുമ്പ് 
പൂര്‍ത്തീകരിക്കുമെന്നും തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് ജില്ലാ പഞ്ചായത്തംഗം എന്ന നിലയിലുള്ള പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്ന തെന്നും ഡോ.റോസമ്മ സോണി ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍അറിയിച്ചു.


Post a Comment

0 Comments