ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികര്‍ക്കും ഓട്ടോ യാത്രികര്‍ക്കും പരിക്കേറ്റു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കട്ടച്ചിറയ്ക്ക് സമീപമാണ് ബൈക്കും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചത്.
ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറടക്കം മൂന്ന് പേര്‍ക്കും ബൈക്ക് യാത്രികരായ 2 പേര്‍ക്കും പരിക്കേറ്റു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഉള്ളനാട് സ്വദേശികളാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെയും കൊണ്ട് പോകുകയായിരുന്നു ഓട്ടോറിക്ഷ. പരിക്കേറ്റ ബൈക്ക് യാത്രികരെയും ഓട്ടോ യാത്രികരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.





0 Comments