കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കോട്ടയം ജില്ലാ സമ്മേളനത്തിന് പാലായില്‍ തുടക്കമായി. സമ്മേളനത്തിന് തുടക്കമിട്ട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന വനിതാ കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേമം സാഗര്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ വനിതാ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മഞ്ജു കെഎം അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ പി എം അംബുജം മുഖ്യപ്രഭാഷണം നടത്തി. പിങ്കി എസ് , അശ്വതി ബി, രാംപ്രകാശ്, പി ജെ നസീമ തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനാ ജോണ്‍ സെക്രട്ടറി ബി രാംപ്രകാശ് ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പന്‍ എംഎല്‍എ, ജില്ലാ ചെയര്‍മാന്‍ സന്തോഷ് സെബാസ്റ്റ്യന്‍, പ്രസിഡന്റ് കെ ആര്‍ സുജിത്ത് രാജു, അഡ്വക്കേറ്റ് വി. ബി ബിനു, എസ് ഹരിശങ്കര്‍ ,എ എസ് ഋഷി കേശ്, കെ ബി ബിജുക്കുട്ടി ,സി കെ ജയപ്രകാശ്, ജോണ്‍ സിറിയക്, സന്ദീപ് നാരായണന്‍ തുടങ്ങിയവര്‍സംബന്ധിക്കും.


.webp)


0 Comments