Breaking...

9/recent/ticker-posts

Header Ads Widget

ബിഷപ് വയലില്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി



നാല്‍പ്പത്തി നാലാമത് ബിഷപ് വയലില്‍ ഓള്‍ കേരളാ ഇന്റര്‍ കൊളെജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന് പാലാ സെന്റ് തോമസ് കോളജില്‍ തുടക്കമായി. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ മത്സരങ്ങളുടെ ഉത്ഘാടനവും  ലോഗോ പ്രകാശനവും  മാണി സി കാപ്പന്‍ എം.എല്‍.എ. നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ സിബി ജയിംസ് അധ്യക്ഷനായിരുന്നു. നഗരസഭാംഗം ജിമ്മി ജോസഫ് ആശംസാ സനദേശം നല്‍കി. ദര്‍ശന്‍ ജോര്‍ജ് സ്വാഗതവും നിയ ബിജു നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് സി.എം.എസ് കോളേജ കോട്ടയവും തമ്മിലായിരുന്നു ആദ്യമത്സരം. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തില്‍   സെന്റ് സ്റ്റീഫന്‍സ് കോളേജ് പത്തനാപുരം  അങ്കമാലി ഡീ പോള്‍ കോളേജിനെ നേരിടും.  പുരുഷ വനിതാ വിഭാഗങ്ങളിലായി കേരളത്തിലെ പ്രമുഖ കോളേജ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് 26'ന് സമാപിക്കും.



Post a Comment

0 Comments