Breaking...

9/recent/ticker-posts

Header Ads Widget

ബിഷപ്പ് വയലില്‍ വോളി പാലാ സെന്റ് തോമസ്, അങ്കമാലി ഡീ പോള്‍ ടീമുകള്‍ സെമിയില്‍



പാലാ സെന്റ് തോമസ് കോളേജില്‍ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലില്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ പാലാ സെന്റ് തോമസ്, അങ്കമാലി ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു.  

ചൊവ്വാഴ്ച രാവിലെ നടന്ന  5 സെറ്റ് നീണ്ട പോരാട്ടത്തില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പത്തനാപുരത്തെ കീഴടക്കിയാണ് ഡീ പോള്‍ അങ്കമാലി സെമിയില്‍ എത്തിയത്. (സ്‌കോര്‍ 25-20, 24-26, 25-15, 22-25,15-11). ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിക്കുന്ന സെമി ഫൈനലില്‍ ആതിഥേയരായ സെന്റ് തോമസ് കോളേജ് പാലാ, ഡി പോള്‍ അങ്കമാലിയെ  നേരിടും. ബുധനാഴ്ച രാവിലെ 7 മണിക്ക് നടക്കുന്ന മത്സരത്തില്‍ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് സേക്രഡ് ഹാര്‍ട്ട് കോളേജ്തേവരയെ നേരിടും.


Post a Comment

0 Comments