ബിജെപി ഞീഴൂര്‍ പതിമൂന്നാം വാര്‍ഡ് പൊതുയോഗം കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. അഞ്ചെമ്പില്‍ സുനില്‍കുമാറിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ ബിജെപി ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസപ്രകാശ് അധ്യക്ഷനായിരുന്നു.
BAMS പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനഘ ജെ നായരെ ആദരിച്ചു. ബിജെപിയിലേക്ക് പുതിയതായി വന്ന കെ.ജെ ജോണ്‍ കളപുരയ്ക്കല്‍, ജോമോന്‍ തോമസ് മറ്റത്തില്‍ പതിച്ചേരി, റ്റി.വി ജോയി തുരുത്തിപ്പള്ളില്‍ എന്നിവരെ അംഗത്വം നല്‍കി സ്വീകരിച്ചു. യോഗത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജോയി തോമസ് മണലേല്‍, രാജേഷ് പി.സി, സന്തോഷ് കുഴുവേലി, മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജിത് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ജയന്‍ കൊക്കലുങ്കില്‍, ജില്ലാ സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ആനന്ദ് പി നായര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉണ്ണി ആര്‍ നായര്‍, വാര്‍ഡ് കണ്‍വീനര്‍ വിനോദ് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments