ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മാര്‍ത്ത മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിനും എട്ടു നോമ്പാചരണത്തിനും തുടക്കമായി. ആര്‍ച്ച് പ്രീസ്റ്റ് റവ ഡോ. തോമസ് മേനാച്ചേരി കൊടിയേറ്റ് നിര്‍വഹിച്ചു.
സീനിയര്‍ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയന്‍ചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ. പോള്‍ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായില്‍ , ഫാ. ജോസഫ് ചൂരയ്ക്കല്‍, ഫാ. തോമസ് താന്നിമലയില്‍, പാസ്റ്ററല്‍ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയില്‍, ഫാ. പോള്‍ മഠത്തിക്കുന്നേല്‍, ദേവമാതാ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളംമാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എട്ടുനോമ്പിലെ ഓരോ ദിവസവും പ്രത്യേക ദിനാചരണങ്ങളും പ്രാര്‍ത്ഥനകളും നടക്കും. എട്ടുനോമ്പിന്റെ ദിനങ്ങളില്‍ ദേവാലയം അടയ്ക്കാതെ അഖണ്ഡ പ്രാര്‍ത്ഥനയും നടക്കും. വിവിധ ഇടവകകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പള്ളിയിലേക്ക് മുത്തിയമ്മ തീര്‍ത്ഥാടനങ്ങളും നടക്കും. സെപ്റ്റംബര്‍ 8 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. മേരീ നാമധാരി സംഗമവും നടക്കും.





0 Comments