ഓണക്കാലത്ത് പച്ചക്കറികള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കൃഷിഭവനുകളുടെയും VFPCKയുടെയും പച്ചക്കറി കര്‍ഷക സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ കര്‍ഷകച്ചന്തകള്‍ ആരംഭിച്ചു. കൃഷി ഭവനുകളുടെ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും കര്‍ഷക ചന്തകള്‍ പ്രവര്‍ത്തിക്കുന്നു. കര്‍ഷകരില്‍ നിന്നും സംഭരണ വിലയെക്കാള്‍ 10 ശതമാനം കൂടുതല്‍ നല്‍കി ശേഖരിക്കുന്ന പച്ചക്കറികളാണ് കര്‍ഷകച്ചന്തകളില്‍ മാര്‍ക്കറ്റ് വിലയെക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നത്.
കുടുംബശ്രീ ഉത്പന്നങ്ങളും കര്‍ഷകച്ചന്തകളിലുടെ വില്‍ക്കുന്നുണ്ട്. മരണ്ടാട്ടുപിള്ളി പഞ്ചായത്തില്‍ മരങ്ങാട്ടുപിള്ളി പ്രതീക്ഷ ഇക്കോഷോപ്പില്‍ കര്‍ഷകച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ നിര്‍വഹിച്ചു. ആദ്യവില്പന NS നീലകണ്ഠന്‍ നായര്‍ക്ക് പച്ചക്കറി നല്‍കിക്കൊണ്ട് പ്രസിഡന്റ് നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രസീദ സജീവ്, തുളസീദാസ് ,ജോസഫ് ജോസഫ്, MN സന്തോഷ് കുമാര്‍, സാബു അഗസ്റ്റ്യന്‍, ലിസി ജോയി വിവിധ സംഘടനാ പ്രതിനിധികളായ ജയ്‌സണ്‍ കൊല്ലപ്പിള്ളി ,Sp രാജ് മോഹന്‍ , അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ അഞ്ജു തോമസ്, സിജോ ജോണ്‍ ,റോബിന്‍ കല്ലോലില്‍, ഓമന സുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പച്ചക്കറി ഇനങ്ങള്‍ മുപ്പതു ശതമാനം വിലക്കുറവില്‍ നല്‍കുന്നതോടൊപ്പം പൂക്കളമിടുന്നതിനായി ബന്തിപ്പുക്കളും കര്‍ഷകച്ചന്തയില്‍ ലഭ്യമാണ്.
0 Comments