തീക്കോയി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ വാര്‍ഷികാഘോഷവും സാംസ്‌കാരിക റാലിയും നടന്നു. തീക്കോയി സ്തംഭം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച സാംസ്‌കാരിക റാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ് ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അധ്യക്ഷനായിരുന്നു.
സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ റീത്താമ എബ്രഹാം സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ മുഖ്യപ്രഭാഷണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ഡേവിഡ്, ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പര്‍ ഓമന ഗോപാലന്‍, വികസനകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ബിനോയ് ജോസഫ്, ക്ഷേമകാരി സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ കുട്ടപ്പന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയറാണി തോമസ്‌കുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, മാളൂ ബി മുരുകന്‍, സിബി ടി.ആര്‍, രതീഷ് പി.എസ്, സിറില്‍ റോയ്, കവിതാ രാജു, ദീപാ സജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു മോള്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സജി പി.ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
0 Comments