അഷ്ടമിയിലും, നവമിയിലും ആരാധനകള്‍ക്കു ശേഷം വ്യാഴാഴ്ച രാവിലെ പൂജയെടുപ്പ് നടക്കും. പൂജയെടുപ്പിനെ തുടര്‍ന്ന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ പൂജവയ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം, പാലാ അമ്പലപ്പറത്തു കാവ്, അന്തീനാട് മഹാദേവ ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് , ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം കക്കയം കിരാത മൂര്‍ത്തി ക്ഷേത്രം, പുന്നത്തുറ മണിമലക്കാവ്, കുറിച്ചിത്താനം കാരിപ്പടവത്തു കാവ്, പൂവരണി മഹാദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച വൈകീട്ട് പൂജവയ്പ് ചടങ്ങുകള്‍ നടക്കും.





0 Comments