ഇടനാട്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച തിരുവരങ്ങിന്റെ സമര്‍പ്പണം ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി ഡോ തോട്ടം ശിവകരന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
NSS മീനച്ചില്‍ താലൂക്ക് യൂണിയന്‍ ചെയര്‍മാനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗവുമായ മനോജ് B നായര്‍ അധ്യക്ഷനായിരുന്നു. വലവൂര്‍ NSS കരയോഗം പ്രസിഡന്റ് പി.എസ് രമേശ്കുമാര്‍, വള്ളിച്ചിറ NSS കരയോഗം പ്രസിഡന്റ് പി പത്മകുമാര്‍, PV ഉണ്ണികൃഷ്ണന്‍, KA ചന്ദ്രന്‍, KR രാമന്‍കുട്ടി, മേല്‍ശാന്തി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി തുടങ്ങിയവര്‍പങ്കെടുത്തു.





0 Comments