Breaking...

9/recent/ticker-posts

Header Ads Widget

ബാജാ എസ്.എ.ഇ ഇന്ത്യ ദ്വിദിന ഫിസിക്കല്‍ വര്‍ക്ക്‌ഷോപ്പ് സമാപിച്ചു.



സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ബാജാ  എസ്.എ.ഇ ഇന്ത്യ ദ്വിദിന ഫിസിക്കല്‍ വര്‍ക്ക്‌ഷോപ്പ്
സമാപിച്ചു.   ഓട്ടോമോട്ടീവ് എന്‍ജിനീയര്‍മാരുടെ ആഗോള സംഘടനയായ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്സും സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗവും സംയുക്തമായാണ് BAJA SAE INDIA  ഫിസിക്കല്‍ ഡിസൈന്‍ വര്‍ക്ഷോപ് സംഘടിപ്പിച്ചത്. 

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് കേരളാ സ്റ്റേറ്റ് ഹെഡ്  ഹരി കിഷന്‍ വി.ആര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.  Society of Automotive Engineers India  സംഘടിപ്പിക്കുന്ന ദേശീയതല എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ വാഹന രൂപകല്‍പനാ മത്സരമാണ് ബാജാ എസ്.എ.ഇ ഇന്ത്യ. വിദ്യാര്‍ത്ഥികള്‍ക്ക് വാഹന എഞ്ചിനീയറിംഗില്‍ പ്രായോഗിക പരിചയം നല്‍കുകയും, ഡിസൈന്‍, നിര്‍മാണം, പരീക്ഷണം എന്നീ മേഖലകളില്‍ കഴിവ് വികസിപ്പിക്കുകയുമാണ് ലക്ഷ്യം. പങ്കെടുക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലെ ടീമുകള്‍ ചേര്‍ന്ന്, ഓഫ്-റോഡ് ബഗ്ഗി വാഹനം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്നു. മത്സരത്തിന് മുന്നോടിയായി നടക്കുന്ന ഫിസിക്കല്‍ വര്‍ക്ഷോപ്പാണ് സെന്റ്ഗിറ്റ്‌സില്‍ നടന്നത്. BAJA SAE INDIA ചെയര്‍മാന്‍ ബല്‍രാജ് സുബ്രഹ്‌മണ്യം,  ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യാ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും NAMTECH ഓട്ടോമോട്ടീവ് സ്‌കൂള്‍ ഡയറക്ടറുമായ ഡോ. കെ.സി വോറ,  BAJA ചീഫ് ജഡ്ജും ഫോഴ്സ് മോട്ടോഴ്സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. വിനയ് മുണ്ടട, കാര്‍ ഡിസൈനര്‍മാരായ പിനിന്‍ഫരിനയുടെ കണക്റ്റഡ് കോക്പിറ്റ് ഹെഡ് നിതീഷ് സുന്ദരേശന്‍ തുടങ്ങിയവര്‍ വാഹനനിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. സെന്റ്ഗിറ്റ്‌സ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. റീബു സക്കറിയാ കോശി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ഡോ. ചെറിയാന്‍ പോള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.  കേരളത്തിന് പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിവിധ കോളേജുകളില്‍ നിന്ന് മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍  പരിപാടിയില്‍ പങ്കെടുത്തു. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശില്പശാല നടക്കുന്നതെന്ന് പ്രോഗ്രാം കോഡിനേറ്റര്‍മാരായ അസി. പ്രൊഫ.  ബിബിന്‍ വര്‍ക്കി,  അസി. പ്രൊഫ. അരുണ്‍ കെ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.


Post a Comment

0 Comments