നവീകരിച്ച ഏറ്റുമാനൂര്‍ മൃഗാശുപത്രിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. ഇലക്ട്രോണിക്, ഐ.ടി. രംഗങ്ങളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ മൃഗസംരക്ഷണമേഖലയില്‍ വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു.എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും രാത്രികാല വെറ്ററിനറി ആംബുലന്‍സ് സര്‍വീസ് ആരംഭിക്കുമെന്നും വൈകുന്നേരം നാലുമുതല്‍ രാത്രി 12 വരെ 1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ വീട്ടുപടിക്കല്‍ സേവനമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെ സുവര്‍ണ കാലഘട്ടമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ മില്‍മയുടെ പ്രവര്‍ത്തനങ്ങളെ മാറ്റിയെടുക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, സ്ഥിരം സമിതി അധ്യക്ഷ അജിത ഷാജി, നഗരസഭംഗങ്ങളായ രശ്മി ശ്യാം, ഇ.എസ.് ബിജു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി.കെ. മനോജ്കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മാത്യു ഫിലിപ്പ്, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.വി. സുജ, വെറ്ററിനറി സര്‍ജന്‍ രാജി ജെയിംസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബാബു ജോര്‍ജ്,കെ.ഐ. കുഞ്ഞച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments