Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറയില്‍ യാത്രാക്ലേശം രൂക്ഷമായി.



പുന്നത്തുറയില്‍ യാത്രാക്ലേശം രൂക്ഷമായി. പുലര്‍ച്ചെ മുതല്‍ പാതിരാത്രി വരെ സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരുന്ന പഴയ കാലം ഓര്‍മ്മയായി.  നിലവില്‍ നാല് സ്വകാര്യ ബസ് മാത്രമാണ് പുന്നത്തുറ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്നത്. വൈകുന്നേരം ആറുമണിയോടെ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിയാല്‍ പിന്നെ ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് പ്രദേശവാസികള്‍ക്ക് ആശ്രയം. 

ഗ്രാമീണ മേഖലയായ പുന്നത്തറയില്‍ നിന്നും ടൗണിലേക്കും മറ്റും യാത്രക്കാരുടെ എണ്ണം കുറയുന്നതാണ് സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നിലയ്ക്കാന്‍ കാരണമാകുന്നത്. എന്നാല്‍  പുന്നത്തറ കമ്പനി കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരണവും  വൈകുകയാണ്. നിര്‍മ്മാണംപൂര്‍ത്തിയായാല്‍ കൂടുതല്‍ സര്‍വീസുകള്‍ ഇതുവഴി അയര്‍ക്കുന്നം, പള്ളിക്കത്തോട്, പൊന്‍കുന്നം മേഖലകളിലേക്ക്  ആരംഭിക്കും എന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്ക് ഉള്ളത്. നിലവില്‍ സാധാരണക്കാരായ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ഓട്ടോറിക്ഷ യാത്രയോ കാല്‍നട യാത്രയോ മാത്രമാണ് ഇവര്‍ക്ക് മുന്നില്‍ ഉള്ളത്. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജനം.


Post a Comment

0 Comments