Breaking...

9/recent/ticker-posts

Header Ads Widget

ലാറ്റക്‌സ് ഫാക്ടറി ജീവനും ആരോഗ്യത്തിനും ഭീഷണിയാകുന്നതായി പരാതി.



ലാറ്റക്‌സ് ഫാക്ടറി ജീവനും ആരോഗ്യത്തിനും ഭീഷണിയാകുന്നതായി പരാതി. കടുത്തുരുത്തി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്‌സ് ഫാക്ടറിയ്‌ക്കെതിരെയാണ്  പ്രദേശവാസികള്‍  പ്രതിഷേധമുയര്‍ത്തുന്നത്. ശുദ്ധവായുവും ശുദ്ധജലവും മലിനമാക്കുന്ന ഫാക്ടറിയുടെ പ്രവര്‍ത്തനം തടയണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടും പ്രദേശവാസികള്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. 

ഫാക്ടറിയുടെ മലിനീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പരിസ്ഥിതി സംരക്ഷണസമിതി രൂപീകരിച്ചാണ് പ്രതിഷേധമാരംഭിച്ചിരിക്കുന്നത്.  തിങ്കളാഴ്ച രാവിലെ മുട്ടുചിറയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരായ ജോണ്‍   പെരുവന്താനം, അഡ്വക്കേറ്റ് അനീഷ് ലൂക്കോസ്, അഡ്വക്കറ്റ് റോയിസ്, ദിലീപ് കൈതക്കല്‍, തങ്കച്ചന്‍, ജോര്‍ജ് മുല്ലക്കര, പി. ജെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകള്‍ പ്രതിഷേധ ജാഥയില്‍ പങ്കുചേര്‍ന്നു. വീല്‍ചെയറിലും സ്‌ട്രെച്ചറിലുമായി രോഗികളും സമരത്തില്‍ പങ്കു ചേര്‍ന്നു.പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്ര അനീഷ് ലുക്കോസ് ഉദ്ഘാടനം ചെയ്തു. ഫാക്ടറിയുടെ മലിനീകരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്നും കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത അറിയിച്ചു. ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഫാക്ടറി അധികൃതര്‍ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്നും അതുകൊണ്ട് പഞ്ചായത്തിന് കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments